Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Body Elections

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം; 15 കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും സ​മ്പൂ​ർ​ണാ​ധി​പ​ത്യം; സൂ​റ​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ത​ക​ർ​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി​ക്കൊ​ണ്ട് ന​ട​ന്ന ഈ '​കാ​വി ത​രം​ഗം' 2026-ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മു​ന്നേ​റ്റ​മാ​യി മാ​റി.

ആ​കെ​യു​ള്ള 192 സീ​റ്റു​ക​ളി​ൽ 146 എ​ണ്ണ​വും ബി​ജെ​പി സ്വ​ന്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് വെ​റും 18 സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങി. വോ​ട്ടെ​ണ്ണ​ൽ ഇ​പ്പോ​ഴും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 27 സീ​റ്റു​ക​ൾ നേ​ടി എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ച ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ഇ​ത്ത​വ​ണ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. വെ​റും നാ​ല് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ എ​എ​പി​ക്ക് ല​ഭി​ച്ച​ത്. സൂ​റ​ത്തി​ലെ 115 സീ​റ്റു​ക​ൾ നേ​ടി ബി​ജെ​പി ക​രു​ത്ത് കാ​ട്ടി.

രാ​ജ്കോ​ട്ട്, വ​ഡോ​ദ​ര കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ 65 സീ​റ്റു​ക​ൾ വീ​തം നേ​ടി​യാ​ണ് ബി​ജെ​പി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് ഇ​വി​ടെ​യും ര​ണ്ട​ക്ക സം​ഖ്യ​യി​ലെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ട്ടു. താ​ലൂ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബി​ജെ​പി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. എ​ങ്കി​ലും ചി​ല ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ കോ​ൺ​ഗ്ര​സി​നും എ​എ​പി​ക്കും നേ​രി​യ സ്വാ​ധീ​നം നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ചു.

ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ക്സി​ലൂ​ടെ അ​ഭി​ന​ന്ദി​ച്ചു. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി​യോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണ് ഈ ​വി​ജ​യ​മെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ഇ​ന്ന് രാ​ത്രി അ​ഹ​മ്മ​ദാ​ബാ​ദി​ൽ വ​ൻ 'വി​ജ​യോ​ത്സ​വം' ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഹ​ർ​ഷ സം​ഘ​വി, സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജ​ഗ​ദീ​ഷ് വി​ശ്വ​ക​ർ​മ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

"ഡ​ബി​ൾ എ​ൻ​ജി​ൻ" ഭ​ര​ണ​മാ​തൃ​ക​യ്ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​വി​ജ​യ​ത്തെ ബി​ജെ​പി നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഈ ​മു​ന്നേ​റ്റം പാ​ർ​ട്ടി​ക്കി​നി ക​രു​ത്തേ​കും.

Kerala

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ട്: എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പരാജയകാരണങ്ങൾ എന്തെന്ന് സിപിഐ എമ്മും എൽഡിഎഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

സിപിഎമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും അടിത്തറ തകര്‍ന്നുവെന്ന വിശകലനത്തെ അംഗീകരിക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നതും തെറ്റാണ്. ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും എം.വി. ഗോവിന്ദന്‍ കണക്കുകൾ നിരത്തി കുറിപ്പിൽ വ്യക്തമാക്കി.

എം.വി. ഗോവിന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം ലഭിച്ചു. അപ്രതീക്ഷിതമായ പരാജയമാണ്‌ എൽഡിഎഫിനുണ്ടായത്. അത് തുറന്നുസമ്മതിക്കാൻ ഒരു മടിയുമില്ല. പരാജയകാരണങ്ങൾ എന്തെന്ന് സിപിഐ എമ്മും എൽഡിഎഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യും.

യുഡിഎഫിന് മുൻതൂക്കം ലഭിച്ചതോടെ സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും അടിത്തറ തകർന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാൻ കഴിയില്ല. വിശ്വാസിസമൂഹവും ന്യൂനപക്ഷവും എൽഡിഎഫിനെതിരെ വോട്ട്‌ ചെയ്തുവെന്ന വലതുപക്ഷ മാധ്യമ ആഖ്യാനവും വസ്തതകളുമായി ബന്ധമില്ലാത്തതാണ്. അതുപോലെതന്നെ ആഞ്ഞുവീശിയത് ഭരണവിരുദ്ധ വികാരമാണെന്ന പ്രചാരണവും.

പത്ത് വർഷമായി ഭരിക്കുന്ന എൽഡിഎഫിന് വോട്ടു കുറഞ്ഞെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെ മറികടക്കാനും അടിത്തറ ഭദ്രമാണെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മുൻതൂക്കം നേടിയെങ്കിലും ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമാണ്. ഏഴ് വീതം ജില്ലകളിൽ ഇരുമുന്നണികളും വിജയിച്ചു.

തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കേന്ദ്രഭരണത്തിന്‍റെയും പണത്തിന്‍റെയും പിന്തുണയുണ്ടായിട്ടും അവകാശവാദങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുത്താൻ ബിജെപിക്ക് ആയില്ല.

ജില്ലാ പഞ്ചായത്തിൽ നേട്ടം

ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ പ്രധാനമായും നിർണയിക്കുക. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലം ഒഴിച്ച് 19ഉം നഷ്ടപ്പെട്ട എൽഡിഎഫ്‌ ഏഴ് ജില്ലാ പഞ്ചായത്തിൽ ഭരണം നേടിയത് നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാനായതിന്‍റെ ലക്ഷണമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കാക്കിയാൽ 110 നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ അത് 75–-80 ആയി കുറഞ്ഞുവെന്ന്‌ വലതുപക്ഷ മാധ്യമങ്ങൾ പറഞ്ഞു. 19 സീറ്റിൽമാത്രം മുന്നിലായിരുന്ന എൽഡിഎഫ് 58 സീറ്റിൽ ഇപ്പോൾ മുന്നിലെത്തിയെന്ന് യുഡിഎഫ് പത്രം മലയാള മനോരമ തന്നെ റിപ്പോർട്ട് ചെയ്തു. മാതൃഭൂമി അത് 59 ആയി ഉയർത്തി.

ഞാൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പിൽ യുഡിഎഫ് മുന്നിലാണെന്ന് മനോരമ പറയുമ്പോൾ മാതൃഭൂമി പറയുന്നത് എൽഡിഎഫ്‌ ആണെന്നാണ്. ആന്തൂർ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ട് കൂടി കണക്കാക്കിയാൽ ഭൂരിപക്ഷത്തിന്‍റെ തോത് വീണ്ടും വർധിക്കും.

അതായത് കണക്കുകൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ 64 സീറ്റ് വരെ എൽഡിഎഫിനാണ്‌. ഇത് സൂചിപ്പിക്കുന്നത്‌ എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണ്.
ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ല എന്ന് ഇടതുപക്ഷ വിരുദ്ധരെ വിനീതമായി ഓർമിപ്പിക്കട്ടെ. ഒരുപാട് തിരിച്ചടികളും തോൽവികളും കടന്നാണ് സിപിഐ എമ്മും ഇടതുപക്ഷവും ഇന്നത്തെ അവസ്ഥയിൽ എത്തിയത്.

ഉദാഹരണത്തിന് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 40 സീറ്റാണ് ലഭിച്ചത്. അന്നും സിപിഎമ്മും ഇടതുപക്ഷവും തകർന്നുവെന്ന ആഖ്യാനം വലതുപക്ഷം ഉയർത്തി. എന്നാൽ 2006ൽ 98 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിലെത്തി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തോൽവിയുണ്ടായി. ആറു ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്.

ബ്ലോക്ക് പഞ്ചായത്തുകൾ 59ഉം ഗ്രാമ പഞ്ചായത്തുകളിൽ 360ഉം മുനിസിപ്പാലിറ്റികളിൽ 17ഉം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ലഭിച്ചതിനെക്കാളും വോട്ട് കുറവായിരുന്നിട്ടും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണം നഷ്ടമായത് വെറും രണ്ട്‌ സീറ്റിനായിരുന്നു. ഇരട്ടിശക്തിയോടെ തിരിച്ചുവരാനുള്ള കരുത്ത് കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ട്.

എന്തുവിലകൊടുത്തും എൽഡിഎഫിനെ തോൽപ്പിക്കുക എന്ന നയമാണ് യുഡിഎഫും ബിജെപിയും കൈക്കൊണ്ടത്. 10 വർഷമായി സംസ്ഥാനത്തും 11 വർഷമായി കേന്ദ്രത്തിലും ഭരണമില്ലാത്ത കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിലും തോറ്റാൽ അടിത്തറ ഇളകും. അതിനാൽ വർഗീയ- തീവ്രവാദ കക്ഷികളായ ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും സഖ്യത്തിലാണ് 400ഓളം തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ കോൺഗ്രസും ബിജെപിയും പരസ്‌പരധാരണയുണ്ടായിരുന്നു.

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 സീറ്റിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ബിജെപി ജയിക്കുകയും എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്ത 25 സീറ്റിൽ യുഡിഎഫിന് ലഭിച്ചത് ആയിരം വോട്ടിൽ താഴെയാണ്. തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് ബിജെപിയാണെങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയത് എൽഡിഎഫാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായ എൽഡിഎഫ് ഇത്തവണ 1,67,522 വോട്ട് നേടി ഒന്നാമതെത്തി. അന്ന്‌ ഒന്നാംസ്ഥാനത്തായിരുന്ന ബിജെപി രണ്ടാംസ്ഥാനത്തായി.

എൽഡിഎഫിന്‍റെ കോട്ടകൾ തകർന്നടിഞ്ഞു എന്ന് വിലയിരുത്തുന്നവർ അറിയാനായി ചില ഉദാഹരണങ്ങൾ പറയാം. 1964മുതൽ പ്രതിപക്ഷമില്ലാതെ സിപിഐ എമ്മും എൽഡിഎഫും ഭരിക്കുന്ന ആന്തൂരിൽ (2015ലാണ് മുനിസിപ്പാലിറ്റിയായത്) 29ൽ 29 സീറ്റും എൽഡിഎഫ് ഇക്കുറിയും നേടി. അഞ്ച് സീറ്റിൽ എതിരില്ല. (സംസ്ഥാനത്ത് 15 സീറ്റിൽ എൽഡിഎഫിന്‌ എതിരില്ല) കണ്ണൂരിൽ 10 തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിന് പ്രതിപക്ഷമില്ല. കാസർകോട്ടെ പിലിക്കോടും പാലക്കാട് കണ്ണമ്പ്ര പഞ്ചായത്തിലും എൽഡിഎഫ് എല്ലാ സീറ്റും നേടി.

എൽഡിഎഫ് നേട്ടമുണ്ടാക്കി

ന്യൂനപക്ഷങ്ങൾ ഏറെയുള്ള പല തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫ് ഇക്കുറി വിജയിച്ചു. നേരത്തേ ഞാൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യം ഒന്നുകൂടി ഓർമിപ്പിക്കട്ടെ. മലപ്പുറം ജില്ലയിൽ 10 ലക്ഷത്തിലേറെ വോട്ടുകൾ എൽഡിഎഫ്‌ നേടി എന്നത്‌ കള്ളപ്രചാരണം നടത്തുന്നവർ മനസ്സിലാക്കണം.

ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വർഗീയനയങ്ങളെ ഞങ്ങൾ എതിർത്തിട്ടുണ്ട്. അതിനിയും തുടരും. ആർഎസ്എസിനെ എതിർക്കുന്നതിന്റെ അർഥം ഹിന്ദുക്കളെ എതിർക്കുന്നുവെന്നല്ല. ഹിന്ദുത്വ വർഗീയതയെയാണ് എതിർക്കുന്നത്. അതുപോലെ ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നതിന്റെ അർഥം മുസ്ലിങ്ങളെ എതിർക്കുന്നുവെന്നല്ല. മുസ്ലിങ്ങളിലെ വർഗീയവാദികളോട് മാത്രമാണ് എതിർപ്പ്. എന്നാൽ വർഗീയതയെ എതിർക്കുന്നത് മതത്തെ എതിർക്കുകയാണെന്ന വ്യാഖ്യാനം ചമയ്ക്കുന്നത് ഇതേ വർഗീയവാദികൾ തന്നെയാണ്. അത് തിരിച്ചറിയാൻ നമുക്ക് കഴിയണം.

കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റുംവിധം ബിജെപി വളർന്നുവെന്ന മാധ്യമ ആഖ്യാനവും വസ്തുതയല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 19 ഗ്രാമപഞ്ചായത്ത് എന്നത് ബിജെപി ഇക്കുറി 26 ആയി ഉയർത്തിയെന്നത് ശരിയാണ്. എന്നാൽ കഴിഞ്ഞ തവണ ഭരിച്ച പന്തളം മുനിസിപ്പാലിറ്റി ഇക്കുറി അവർക്ക് നഷ്ടമായി. എൽഡിഎഫ് ആണ് ഭരണം പിടിച്ചത്.

കഴിഞ്ഞ തവണ ഭരിച്ച പാലക്കാടും പുതുതായി തൃപ്പൂണിത്തുറയിലും ഏറ്റവും വലിയ കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. ശബരിമല സ്വർണപാളി വിഷയം ഉയർത്തി വൻപ്രചാരണം നടത്തിയ ബിജെപിക്ക് ശബരിമലയിലും പരിസരത്തും ഉള്ള തദ്ദേശസ്ഥാപനങ്ങളിൽ കനത്ത തിരിച്ചടി ലഭിച്ചു.

ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന റാന്നിയിലെ പെരുനാട് പഞ്ചായത്തിലെ വാർഡിൽ വിജയിച്ചത് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർഥിയാണ്. ഇവിടെയും ബിജെപി മൂന്നാംസ്ഥാനത്താണ്. പെരുനാട് പഞ്ചായത്ത് ഭരണം തുടർച്ചയായി രണ്ടാംതവണയും എൽഡിഎഫിന് ലഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ ചിറ്റാറിലും എൽഡിഎഫാണ് വിജയിച്ചത്.

സമീപ പഞ്ചായത്തുകളായ കുളനട, ചെറുകോൽ, മുത്തോലി പഞ്ചായത്ത് ഭരണവും എൻഡിഎയ്‌ക്ക് നഷ്ടമായി. വിശ്വാസിസമൂഹം എൽഡിഎഫിനെതിരാണെന്ന പ്രചാരണത്തിന്‍റെ മുനയൊടിക്കുന്നതാണിത്. ഗുരുവായൂർ ക്ഷേത്രമുള്ള മുനിസിപ്പാലിറ്റിയിലും പറശിനി മഠപ്പുര സ്ഥിതിചെയ്യുന്ന വാർഡിലും തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രമുള്ള വാർഡിലും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് വിജയിച്ചത്.

ബിജെപിയെ പ്രതിരോധിക്കും

ബിജെപി ആദ്യമായി ലോക്‌സഭാ സീറ്റ് നേടിയ തൃശൂരിലും വലിയ മുന്നേറ്റം നടത്തിയ ആലപ്പുഴയിലും അവർക്ക് അത് നിലനിർത്താനായില്ല. സുരേഷ്ഗോപി വൻ പ്രചാരണം നടത്തിയിട്ടും തൃശൂർ കോർപറേഷനിൽ രണ്ട് സീറ്റ് വർധിപ്പിച്ച് എട്ട് സീറ്റ് നേടാനേ ബിജെപിക്കായുള്ളൂ.

കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പിടിക്കുമെന്ന് വീമ്പടിച്ച സുരേഷ് ഗോപിക്ക് അതും വിഴുങ്ങേണ്ടി വന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി ലഭിച്ചത് കാസർകോട്ടെ ബദിയടുക്ക മാത്രമാണ്.10000 വാർഡുകളിൽ 25 ശതമാനം വോട്ട് എന്ന ലക്ഷ്യവുമായി പ്രചാരണം ആരംഭിച്ച ബിജെപിക്ക് 1500ഓളം വാർഡിൽ മാത്രമാണ് ജയിക്കാനായത്.

ബിജെപി ഇപ്പോഴും കേരളത്തിന് എളുപ്പം സ്വീകരിക്കാവുന്ന പാർടിയായി മാറിയിട്ടില്ലെന്ന്‌ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മത വർഗീയ രാഷ്ട്രീയത്തിനെതിരെ സിപിഐ എമ്മും എൽഡിഎഫും നടത്തുന്ന ചെറുത്തുനിൽപ്പാണ് കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത്‌.

Kerala

എൽഡിഎഫില്‍ ചേര്‍ന്നത് രാഷ്ട്രീയ തീരുമാനം; മുന്നണി മാറ്റം അജൻഡയിലില്ല: ജോസ് കെ. മാണി

കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്‍റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്‌ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്‍റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്‍റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.

ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.

പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ക​ണ​ക്ക് സ​മ​ർ​പ്പി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ൾ 2026 ജ​​​നു​​​വ​​​രി 12ന് ​​​മു​​​ൻ​​​പ് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

മ​​​ത്സ​​​രി​​​ച്ച എ​​​ല്ലാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന തീ​​​യ​​​തി മു​​​ത​​​ൽ 30 ദി​​​വ​​​സ​​​ത്തി​​​ന​​​ക​​​മാ​​​ണ് അ​​​ത​​​ത് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി ചെ​​​ല​​​വ് ക​​​ണ​​​ക്ക് ന​​​ൽ​​​കേ​​​ണ്ട​​​ത്.

ക​​​മ്മീ​​​ഷ​​​ൻ വെ​​​ബ് സൈ​​​റ്റി​​​ൽ (www.sec.kerala.gov.in) ലെ ​​​ഇ​​​ല​​​ക്‌ഷ​​​ൻ എ​​​ക്‌​​​സ്‌​​​പെ​​​ൻ​​​ഡി​​​ച്ച​​​ർ മൊഡ്യൂ​​​ളി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്തു വേ​​​ണം ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ബി​​​ല്ല്, ര​​​സീ​​​ത്, വൗ​​​ച്ച​​​ർ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചെ​​​ല​​​വ് ക​​​ണ​​​ക്ക് വി​​​വ​​​രം നേ​​​രി​​​ട്ടും സ​​​മ​​​ർ​​​പ്പി​​​ക്കാം.

Kerala

പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തും; എൽഡിഎഫ് തിരിച്ചു വരും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തി തിരുത്തി മുന്നേറുമെന്ന് മന്ത്രി പി. രാജീവ്. ശബരിമല സ്വ‍ർണക്കൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും. എൽഡിഎഫ് തിരിച്ചുവരുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

ശബരിമല സ്വ‍ർണകൊള്ളയിലെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം അവരുടെ ആദ്യ നിലപാട് മാറ്റിയെന്നും മന്ത്രി പറഞ്ഞു. ആദ്യം സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇപ്പോൾ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

Kerala

ഇത് അപ്രതീക്ഷിത തിരിച്ചടി, നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർത്തെഴുന്നേൽക്കും: തോമസ് ഐസക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന മികവും നേട്ടങ്ങളും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണവികാരത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍ക്കാരിനെതിരെയുള്ള അഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്നും തോമസ് ഐസക്ക് ചോദിച്ചു.

സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിച്ചിട്ടും പലതും ഇപ്പോഴും തുടരുന്നുവെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി

തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി  ഒരു കോര്‍പറേഷന്‍ ബിജെപി പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിലേക്കു നീങ്ങുകയാണ്.

ബിജെപിക്കു കേവല ഭൂരിപക്ഷം നേടുമോ എന്നു മാത്രമാണ് അറിയാനുള്ളത്. 84 സീറ്റിലെ ഫലം അറിഞ്ഞപ്പോള്‍ ബിജെപി 44 സീറ്റ് നേടി. എല്‍ഡിഎഫ് 23 സീറ്റിലേക്കു ചുരുങ്ങി. കഴിഞ്ഞ തവണ വെറും 10 സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫ് ഇതിനോടകം 15 സീറ്റ് നേടി.

101 സീറ്റുള്ള കോര്‍പറേഷനില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്. 100 സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ മൂന്നു മുന്നണി സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തി വിജയിയായി. പൗണ്ട്കടവില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു.

Kerala

തിരുവല്ല നഗരസഭയിൽ യുഡിഎഫ് ഭരണം പിടിക്കും

തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ് മു​ന്നി​ൽ. 39 അം​ഗ കൗ​ൺ​സി​ലി​ൽ യു​ഡി​എ​ഫി​ന് 18 കൗ​ൺ​സി​ല​ർ​മാ​രെ ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് 14, എ​ൻ​ഡി​എ ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മു​ന്ന​ണി​ക​ളു​ടെ നി​ല.

ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ൽ നി​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സി​ലെ എ​സ്. ലേ​ഖ വി​ജ​യി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജി​ജി വ​ട്ട​ശേ​രി​ൽ, മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ലെ സ്ഥി​തി​വി​വ​രം

മു​ത്തൂ​ര്‍ നോ​ര്‍​ത്ത് - സു​രേ​ഷ് കു​മാ​ർ (എ​ൽ​ഡി​എ​ഫ്) വി​ജ​യി​ച്ചു
വോ​ട്ടു​നി​ല: സു​രേ​ഷ് കു​മാ​ർ(​സി​പി​എം) - 438
ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍ ആ​ര്‍- (ബി​ജെ​പി) - 65
രാ​ജേ​ഷ് മ​ല​യി​ല്‍- ( കോ​ണ്‍​ഗ്ര​സ്) -432

ആ​റ്റു​ചി​റ

ലി​ൻ​ഡ തോ​മ​സ് (യു​ഡി​എ​ഫ്) വി​ജ​യി​ച്ചു
വോ​ട്ടു​നി​ല - ലി​ൻ​ഡ തോ​മ​സ് (കേ​ര​ള കോ​ൺ) - 270.
ജോ​ണ്‍​സ​ണ്‍- (ബി​ജെ​പി) - 7
ത​മ്പു ജോ​ര്‍​ജ്- (സി​പി​എം)- 236
ബി​ജോ​യ് കു​രി​ശും​മൂ​ട്ടി​ല്‍- സ്വ​ത​ന്ത്ര​ന്‍- 62

ഭൂ​രി​പ​ക്ഷം- 34

കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍
ആ​ശാ സ​ജീ​വ് (എ​ൽ​ഡി​എ​ഫ് സ്വ​ത) വി​ജ​യി​ച്ചു
ആ​ശ സ​ജീ​വ് - 397
അ​ന്‍​സ രാ​ജേ​ഷ് ചി​റ​പ്പു​റ​ത്ത് - കോ​ണ്‍​ഗ്ര​സ്- 207

മു​ത്തൂ​ര്‍ നോ​ര്‍​ത്ത്
സു​രേ​ഷ് കു​മാ​ർ (എ​ൽ​ഡി​എ​ഫ്) വി​ജ​യി​ച്ചു.
സു​രേ​ഷ് കു​മാ​ര്‍- (സി​പി​എം) - 438
ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍ - (ബി​ജെ​പി) - 65
രാ​ജേ​ഷ് മ​ല​യി​ല്‍ (കോ​ണ്‍​ഗ്ര​സ്) -432

ഭൂ​രി​പ​ക്ഷം-6

ചു​മ​ത്ര
ആ​ർ. മ​നു (എ​ൽ​ഡി​എ​ഫ്) വി​ജ​യി​ച്ചു.
അ​ഡ്വ ആ​ര്‍. മ​നു- (സി​പി​എം)- 592
അ​ലി​കു​ഞ്ഞ് ചു​മ​ത്ര ( കോ​ണ്‍​ഗ്ര​സ്)- 526
തോ​മ​സ് വ​ഞ്ചി​പ്പാ​ലം- സ്വ​ത​ന്ത്ര​ന്‍- 190
ശൈ​ലേ​ഷ്- സ്വ​ത​ന്ത്ര​ന്‍- 7
ഭൂ​രി​പ​ക്ഷം- 66

വാ​രി​ക്കാ​ട്
വി​ദ്യ വി​ജ​യ​ൻ (യു​ഡി​എ​ഫ്) വി​ജ​യി​ച്ചു.
വി​ദ്യാ വി​ജ​യ​ന്‍- ഐ​യു​എം​എ​ല്‍- 371
അ​നീ​ഷ് കു​മാ​ര്‍ (ബി​ജെ​പി) - 11
അ​ഭി​ലാ​ഷ് അ​നി​യ​ന്‍- എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍- 289
ര​ജീ​വ്-​സ്വ​ത​ന്ത്ര​ന്‍- 86
ര​ഞ്ജി​ത കെ ​ര​വി- എ​സ്ഡി​പി​ഐ- 199

ഭൂ​രി​പ​ക്ഷം- 82

അ​ണ്ണ​വ​ട്ടം
താ​ജു​ദ്ദീ​ൻ (എ​ൽ​ഡി​എ​ഫ് സ്വ​ത) വി​ജ​യി​ച്ചു.
താ​ജു​ദ്ദീ​ന്‍- സ്വ​ത​ന്ത്ര​ന്‍- 532
ജോ​ണ്‍ സൈ​മ​ണ്‍- കേ​ര​ള കോ​ണ്‍​ഗ്ര​സ്- 354
പി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍ (ബി​ജെ​പി) - 12

ഭൂ​രി​പ​ക്ഷം- 178

നാ​ട്ടു​ക​ട​വ്
സെ​ലി​ൻ ഫി​ലി​പ്പ് (യു​ഡി​എ​ഫ്) വി​ജ​യി​ച്ചു.
സെ​ലി​ന്‍ ഫി​ലി​പ്പ് (കോ​ൺ​ഗ്ര​സ്) - 409
പൗ​ര്‍​ണ​മി സു​നീ​ഷ്- (ബി​ജെ​പി) - 122
മി​നി വ​ര്‍​ഗീ​സ്- കേ​ര​ള കോ​ണ്‍​ഗ്ര​സ് എം)- 207

​ഭൂ​രി​പ​ക്ഷം- 202

കോ​ള​ജ് വാ​ര്‍​ഡ്
ലാ​ലി ജോ​ൺ ആ​ൻ​ഡ്രൂ​സ് (യു​ഡി​എ​ഫ്) വി​ജ​യി​ച്ചു.
ലാ​ലി ജോ​ണ്‍ ആ​ന്‍​ഡ്രൂ​സ് (കോ​ണ്‍​ഗ്ര​സ്) 247
അ​ശ്വ​തി സ​ന്തോ​ഷ്- സ്വ​ത​ന്ത്ര- 163
ഏ​ലി​യാ​മ്മ വ​ര്‍​ഗീ​സ്-​സ്വ​ത​ന്ത്ര- 160

ഭൂ​രി​പ​ക്ഷം- 84

ആ​മ​ല്ലൂ​ര്‍ വെ​സ്റ്റ്
അ​ഞ്ജു ബേ​ബി (എ​ൽ​ഡി​എ​ഫ്) വി​ജ​യി​ച്ചു.
അ​ഞ്ജു ബേ​ബി (സി​പി​ഐ) - 404
ലേ​ഖ പ്ര​ദീ​പ്- കോ​ണ്‍​ഗ്ര​സ്- 362
ലൈ​സ​മ്മ- സ്വ​ത​ന്ത്ര​ന്‍- 58
ഭൂ​രി​പ​ക്ഷം- 42

ആ​മ​ല്ലൂ​ര്‍ ഈ​സ്റ്റ്
കെ.​വി. വ​ർ​ഗീ​സ് (യു​ഡി​എ​ഫ്) വി​ജ​യി​ച്ചു.
കെ.​വി. വ​ര്‍​ഗീ​സ് (കോ​ൺ​ഗ്ര​സ്) 576
മ​നോ​ജ് മോ​ഹ​ന്‍- ഭാ​ര​തീ​യ ജ​ന​ത പാ​ര്‍​ട്ടി- 14
രാ​ജു മു​ണ്ട​മ​റ്റം- കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)- 197
​ഭൂ​രി​പ​ക്ഷം- 379

മീ​ന്ത​ല​ക്ക​ര
ജ​യ​ശ്രീ (യു​ഡി​എ​ഫ്) വി​ജ​യി​ച്ചു.
ജ​യ​ശ്രീ മു​രി​യ്ക്ക​നാ​ട്ടി​ല്‍( ആ​ര്‍​എ​സ്പി) 590
അ​നു സോ​മ​ന്‍- സ്വ​ത​ന്ത്ര​ന്‍- 112
രാ​ജ​ശ്രീ ആ​ര്‍ കു​റു​പ്പ്- ഭാ​ര​തീ​യ ജ​ന​ത പാ​ര്‍​ട്ടി- 96
ഭൂ​രി​പ​ക്ഷം- 478

തി​രു​മൂ​ല​പു​രം വെ​സ്റ്റ്
എ​സ്. ലേ​ഖ (യു​ഡി​എ​ഫ്) വി​ജ​യി​ച്ചു.
എ​സ്. ലേ​ഖ - കേ​ര​ള കോ​ണ്‍​ഗ്ര​സ്-369
അ​ശ്വ​തി​മോ​ള്‍ ഒ- ​കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)-204
​ഭൂ​രി​പ​ക്ഷം- 165

ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം
സ​തീ​ഷ് വി​ജ​യ​ൻ (എ​ൽ​ഡി​എ​ഫ്) വി​ജ​യി​ച്ചു.
സ​തീ​ഷ് വി​ജ​യ​ന്‍ (സി​പി​എം)- 249
കൃ​ഷ്ണ​കു​മാ​ര്‍ (ബി​ജെ​പി) 219
മ​ഞ്ജു​ഷ ടീ​ച്ച​ര്‍- (കോ​ണ്‍​ഗ്ര​സ്) 215

ഭൂ​രി​പ​ക്ഷം- 30

കു​ള​ക്കാ​ട്
ബി​ന്ദു ജേ​ക്ക​ബ് (എ​ൽ​ഡി​എ​ഫ്) വി​ജ​യി​ച്ചു
ബി​ന്ദു ജേ​ക്ക​ബ്- കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)-365
​തോ​മ​സ് െറി​യാ​ന്‍ കാ​ക്ക​നാ​ട്ട്- കോ​ണ്‍​ഗ്ര​സ്- 150
സി.​ടി. ബി​ജു (ബി​ജെ​പി) - 27
ഭൂ​രി​പ​ക്ഷം- 215

തു​ക​ല​ശേ​രി
മ​നോ​ജ് അ​ടി​യ​വീ​ട്ടി​ൽ (എ​ൻ​ഡി​എ) വി​ജ​യി​ച്ചു
മ​നോ​ജ് അ​ടി​യ​വീ​ട്ടി​ല്‍- (ബി​ജെ​പി) - 479
വ​ര്‍​ഗീ​സ് പി ​വ​ര്‍​ഗീ​സ്- കോ​ണ്‍​ഗ്ര​സ്- 79
ശ്രീ​നാ​ഥ് സി ​ആ​ര്‍- സ്വ​ത​ന്ത്ര​ന്‍- 16
റീ​ന വി​ശാ​ല്‍- സ്വ​ത​ന്ത്ര​ന്‍- 294
ഭൂ​രി​പ​ക്ഷം- 185

മ​തി​ല്‍​ഭാ​ഗം
മി​നി കു​മാ​രി (ബി​ജെ​പി) വി​ജ​യി​ച്ചു.
മി​നി​കു​മാ​രി- (ബി​ജെ​പി) - 517
വ​ര്‍​ഗീ​സ് തോ​മ​സ്- കോ​ണ്‍​ഗ്ര​സ്- 38
ഷാ​ജി പ​ണ്ടാ​ത്ര- ജ​ന​താ​ദ​ള്‍ (സെ​ക്കു​ല​ര്‍)- 93

ഭൂ​രി​പ​ക്ഷം- 424

കി​ഴ​ക്ക​ന്‍​മു​റി
ത്രി​ലോ​ക​നാ​ഥ​ൻ (ബി​ജെ​പി) വി​ജ​യി​ച്ചു
ക്ലാ​ര​മ്മ കൊ​ച്ചീ​പ്പ​ന്‍ മാ​പ്പി​ള- (സി​പി​എം)- 187
ആ​ര്‍.​ജ​യ​കു​മാ​ര്‍- കോ​ണ്‍​ഗ്ര​സ്- 406

ഭൂ​രി​പ​ക്ഷം- 6

ശ്രീ​വ​ല്ല​ഭ
രാ​ധാ​കൃ​ഷ്ണ​ൻ വേ​ണാ​ട്ട് (ബി​ജെ​പി) വി​ജ​യി​ച്ചു.
രാ​ധാ​കൃ​ഷ്ണ​ന്‍ വേ​ണാ​ട്ട് (ബി​ജെ​പി) - 729
ജെ​യിം​സ് മാ​ത്യു (സി​പി​ഐ) -45
പ്ര​കാ​ശ് കു​മാ​ര്‍ - 16

ഭൂ​രി​പ​ക്ഷം- 684

കാ​വും​ഭാ​ഗം
സു​രേ​ഷ് കാ​വും​ഭാ​ഗം (ബി​ജെ​പി) വി​ജ​യി​ച്ചു.
സു​രേ​ഷ് കാ​വും​ഭാ​ഗം (ബി​ജെ​പി) - 481
ആ​ന​ന്ദ​ന്‍-​സ്വ​ത​ന്ത്ര​ന്‍- 12
സി.​മ​ത്താ​യി- സ്വ​ത​ന്ത്ര​ന്‍- 412

ഭൂ​രി​പ​ക്ഷം- 69

ഉ​ത്ര​മേ​ല്‍
ശ്രീ​ലേ​ഖ ശ്രീ​നി​വാ​സ് (ബി​ജെ​പി) വി​ജ​യി​ച്ചു.
ശ്രീ​ലേ​ഖ ശ്രീ​നി​വാ​സ് (ബി​ജെ​പി) - 568
സൗ​മ്യ സ​ന്തോ​ഷ്- (സി​പി​എം)- 87
സ്നേ​ഹ ടി ​മാ​ത്യു- കോ​ണ്‍​ഗ്ര​സ്- 175

ഭൂ​രി​പ​ക്ഷം- 393

ഭൂ​രി​പ​ക്ഷം- 190

തി​രു​മൂ​ല​പു​രം വെ​സ്റ്റ്
എ​സ്. ലേ​ഖ (യു​ഡി​എ​ഫ്) വി​ജ​യി​ച്ചു.
ലേ​ഖ - കേ​ര​ള കോ​ണ്‍​ഗ്ര​സ് -369
അ​ശ്വ​തി​മോ​ള്‍ - കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം)-204

​ഭൂ​രി​പ​ക്ഷം- 165

ശ്രീ​കൃ​ഷ്ണാ​ശ്ര​മം
സ​തീ​ഷ് വി​ജ​യ​ൻ (എ​ൽ​ഡി​എ​ഫ്) വി​ജ​യി​ച്ചു.
സ​തീ​ഷ് വി​ജ​യ​ൻ (സി​പി​എം) - 249
കൃ​ഷ്ണ​കു​മാ​ര്‍- ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി- 219
മ​ഞ്ജു​ഷ ടീ​ച്ച​ര്‍- ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്- 215

ഭൂ​രി​പ​ക്ഷം- 30

കു​ള​ക്കാ​ട്
ബി​ന്ദു ജേ​ക്ക​ബ് (എ​ൽ​ഡി​എ​ഫ്) വി​ജ​യി​ച്ചു.
ബി​ന്ദു ജേ​ക്ക​ബ്- കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)-365
​തോ​മ​സ് ചെ​റി​യാ​ന്‍ കാ​ക്ക​നാ​ട്ട്- ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്- 150
ബി​ജു സി ​റ്റി- ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി- 27

ഭൂ​രി​പ​ക്ഷം- 215

Kerala

സെ​മി ഫൈ​ന​ൽ ആ​ർ​ക്കൊ​പ്പം; വി​ധി ഇ​ന്ന് അ​റി​യാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. ഇ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണി​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്.

14 ജി​ല്ല​ക​ളി​ലാ​യി 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് 1,129 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ണ്ണു​ന്ന​ത്. 8.20 മു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളു​ടെ ഫ​ലം എ​ത്തി തു​ട​ങ്ങും. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലെ ഫ​ല​വും അ​റി​യാം. മ​റ്റ് ഫ​ല​ങ്ങ​ൾ 9.30ന് ​ശേ​ഷ​മേ പ്ര​ഖ്യാ​പി​ക്കൂ.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 73.68 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020ല്‍ 75.95 ​ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം.

Kerala

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; പോ​ളിം​ഗി​ൽ മു​ന്നി​ൽ വ​യ​നാ​ട്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തോ​ടെ 75.85 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ഏ​ഴ് ജി​ല്ല​ക​ളി​ലാ​യാ​ണ് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ഏ​ഴ് ജി​ല്ല​ക​ൾ വി​ധി​യെ​ഴു​തി​യി​രു​ന്നു.

വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ(77.34 ശ​ത​മാ​നം) പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ (71.88 ശ​ത​മാ​നം) ആ​ണ് പോ​ളിം​ഗി​ൽ ഏ​റ്റ​വും പി​ന്നി​ൽ. പാ​ല​ക്കാ​ട് 75.6 ശ​ത​മാ​നം, മ​ല​പ്പു​റം 76.85 ശ​ത​മാ​നം, കോ​ഴി​ക്കോ​ട് 76.47 ശ​ത​മാ​നം, ക​ണ്ണൂ​ർ 75.73 ശ​ത​മാ​നം, കാ​സ​ർ​ഗോ​ഡ് 74.03 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. ഡി​സം​ബ​ർ 13ന് ​ആ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

National

തദ്ദേശാരവം: ഏ​ഴു ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ആരംഭിച്ചു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​കെ 1,53,37,176 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് ഇ​​​ന്നു പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. 604 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 12,391 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്.

38,994 പേ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്. 470 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 9,015 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കും 77 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 1,177 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ഏ​​​ഴു ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 182 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം.

47 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലാ​​​യി 1,829 വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മൂ​​​ന്നു കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ 188 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഒ​ൻ​പ​തി​നാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ഇ​രു​ഘ​ട്ട​ങ്ങ​ളു​ടെ​യും ഫ​ല​പ്ര​ഖ്യാ​പ​നം.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; 14.33 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ആ​ദ്യ ര​ണ്ടേ കാ​ൽ മ​ണി​ക്കൂ​ർ ക​ഴി​യു​മ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 14.33 ശ​ത​മാ​നം പോ​ളിം​ഗ്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ 13.1ശ​ത​മാ​ന​വും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 13.4ശ​ത​മാ​ന​വും കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ 14.1ശ​ത​മാ​ന​വു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട പോ​ളിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ രാ​വി​ലെ  ത​ന്നെ വോ​ട്ട് ചെയ്തു.

വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ്.

Kerala

വോട്ട് ചെയ്യാൻ ഏതൊക്കെ രേഖകൾ കൈയിൽ കരുതാം...

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​മാ​ർ വോ​ട്ടിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ. രാ​വി​ലെ ഏ​ഴ് മു​ത​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും.

സു​താ​ര്യ​മാ​യ രീ​തി​യി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, വോ​ട്ട​ർ സ്ലി​പ്പ്, പാ​സ്പോ​ർ‌​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഹാ​ജ​രാ​ക്കാം.

ഇ​തു​കൂ​ടാ​തെ ഫോ​ട്ടോ പ​തി​ച്ച എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു മാ​സ​ക്കാ​ല​യ​ള​വി​ന് മു​ൻ​പ് വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ് ബു​ക്ക് എ​ന്നി​വ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മോക് പോ​ളിം​ഗ് അ​വ​സാ​നി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Kerala

ഏ​ഴ് ജി​ല്ല​ക​ൾ ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക്; മോ​ക് പോ​ളിം​ഗ് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മോ​ക് പോ​ളിം​ഗ് ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഏ​ഴ് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ, 75 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, 471 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ചൊ​വ്വാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം.

തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ൽ 11ന് ​ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സം​ബ​ർ 13ന് ​ആ​ണ് വോ​ട്ടെ​ണ്ണ​ൽ. അ​തേ​സ​മ​യം ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യി​രു​ന്നു.

എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യു​മാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തു​ക.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും

തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.

പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്‍റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്‍റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.

പരസ്യപ്രചാരണത്തിന്‍റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Kerala

പി.സി. ജോര്‍ജിന്‍റെ സഹോദരന്‍ ചാര്‍ലി ജേക്കബും കന്നിയങ്കത്തിന്

ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്‍റെ സഹോദരന്‍ ചാര്‍ലി ജേക്കബ് പ്ലാത്തോട്ടവും തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങി. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരം. നഗരസഭയുടെ 29ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്‍മെന്‍റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. കായിക അധ്യാപകന്‍, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ്, വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ വോളിബോള്‍ ഫെഡററേഷന്‍ ഇന്ത്യ മെംബറാണ്. താമര ചിഹ്നത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപ്പറേഷനുകളിൽ 2015 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.

ഡിസംബർ ഒൻപത്, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

പോളിംഗ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും പൂർണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു.

വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേർതിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ആവശ്യമായിടത്ത് ഹരിതകർമ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തണം.

പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചറുകൾ, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർമാർക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചുകളും കസേരകളും തണലിനുള്ള സൗകര്യങ്ങളും ഒരുക്കണം.

പോളിംഗ് സ്റ്റേഷനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമൊരുക്കുന്നതിന് ശ്രദ്ധ നൽകണം. കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കിൽ അത് താൽക്കാലികമായി ഒരുക്കണം. ഇവർക്കായി വിശ്രമസൗകര്യം പോളിംഗ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം.

കാഴ്ചപരിമിതർ, ഭിന്നശേഷിക്കാർ, രോഗികൾ, മുതിർന്നവർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടർമാർക്ക് ഒരു സഹായിയെ അനുവദിക്കുന്നതിനും പ്രത്യേക നിർദ്ദേശം നൽകണം.

പോളിംഗ് ദിവസവും തലേദിവസവും ആവശ്യമായ ലൈറ്റും ഫാനുകളും പ്രവർത്തനക്ഷമമാക്കണം. വൈദ്യുതി, വെള്ളം എന്നിവ കെട്ടിടത്തിൽ ലഭ്യമല്ലെങ്കിൽ കെഎസ്ഇബി, വാട്ടർ അതോറിറ്റി പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെട്ട് അത് ഉറപ്പാക്കണം.

സാധിക്കാത്തപക്ഷം പോർട്ടബിൾ സംവിധാനങ്ങൾ ഏർപ്പെടുത്തണം. വെളിച്ചമില്ലാത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

Kerala

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ്: ക​ര്‍​ണാ​ട​ക പോ​ലീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി


കാ​​​സ​​​ര്‍​ഗോ​​​ഡ്: ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ര​​​ള-​​​ക​​​ര്‍​ണാ​​​ട​​​ക സം​​​സ്ഥാ​​​ന അ​​​തി​​​ര്‍​ത്തി​​​യി​​​ലെ സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ​​യും ഭാ​​​ഗ​​​മാ​​​യി മം​​​ഗ​​​ളൂ​​​രു സി​​​റ്റി പോ​​​ലീ​​​സും കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ പോ​​​ലീ​​​സും മം​​​ഗ​​​ളൂ​​​രു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.


മം​​​ഗ​​​ളൂ​​​രു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സി.​​​എ​​​ച്ച്. സു​​​ധീ​​​ര്‍​കു​​​മാ​​​ര്‍, ക​​​ണ്ണൂ​​​ര്‍ റേ​​​ഞ്ച് ഡി​​​ഐ​​​ജി ജി.​​​എ​​​ച്ച്. യ​​​തീ​​​ഷ്ച​​​ന്ദ്ര, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ബി.​​​വി. വി​​​ജ​​​യ​​​ഭ​​​ര​​​ത് റെ​​​ഡ്ഡി, മം​​​ഗ​​​ളൂ​​​രു സി​​​റ്റി ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​ച്ച്.​​​എ​​​ന്‍. മി​​​ഥു​​​ന്‍, എ​​​എ​​​സ്പി ഡോ. ​​​എം. ന​​​ന്ദ​​​ഗോ​​​പ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ഇ​​​രു​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന റോ​​​ഡു​​​ക​​​ളും ചെ​​​റു​​​പാ​​​ത​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ഇ​​​രു​​​സം​​​സ്ഥാ​​​ന പോ​​​ലീ​​​സും ചേ​​​ര്‍​ന്നു ന​​​ട​​​ത്താ​​​നും വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ലെ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​ന് വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റാ​​​നും യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി.

Kerala

അനിൽ അക്കര ഇനി 'അടാട്ട്' കരയിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംഎൽഎ അനിൽ അക്കരയെ കളത്തിലിറക്കി കോണ്‍ഗ്രസ്. അനിലിന്‍റെ സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ ജനവിധി തേടുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്.

വടക്കാഞ്ചേരി മുൻ എംഎൽഎയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അനിലിന്‍റെ ഭരണകാലത്ത് മികച്ച പഞ്ചായത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

2000ത്തിലാണ് അനിൽ പഞ്ചായത്തിൽ കന്നിയങ്കത്തിനിറങ്ങുന്നത്. കന്നിയങ്കത്തിൽ അടാട്ടിലെ ഏഴാം വാർഡിൽനിന്നും 400 വോട്ടുകൾക്ക് വിജയിച്ചു. 2005ൽ 11-ാം വാർഡിൽനിന്ന് 285 വോട്ടുകൾക്ക് വിജയിച്ചു. 2010ൽ ജില്ലാ പഞ്ചായത്തിലേക്ക് കളം മാറ്റിയ അനിൽ 14000 വോട്ടുകൾക്കാണ് വിജയിച്ചത്.

2016ലാണ് അനിൽ നിയമസഭയിലേക്ക് ജനവിധി തേടിയത്. 46 വോട്ടുകൾക്കായിരുന്നു അനിലിന്‍റെ ജയം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 15,000 വോട്ടുകൾ തോറ്റതോടെ അനിൽ ഇനി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

District News

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‌ഥികളെ പ്രഖ്യാപിച്ചു

പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത്

എ​ൽ​ഡി​എ​ഫ്
സ്ഥാ​നാ​ർ​ഥി​ക​ള്‌

പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 21 വാ​ർ​ഡു​ക​ളി​ൽ 18 സീ​റ്റി​ൽ സി​പി​എ​മ്മും മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ​സി​പി​ഐ യും ​മ​ത്സ​രി​ക്കും.

വാ​ർ​ഡ് ന​മ്പ​ർ, സ്ഥ​ലം, സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ന്ന ക്ര​മ​ത്തി​ൽ:
ത​ങ്ങ​ൾ​പ​ടി - ടി.​എ​ച്ച്. അ​ൻ​സാ​ർ, നാ​ക്കോ​ല - ശോ​ഭാ പ്രേ​മ​ൻ, ചെ​റാ​യി - ഇ.​പി. സു​ഭാ​ഷ്, തൃ​പ്പ​റ്റ് - ബേ​ബി സ​മീ​ർ, മാ​വി​ൻ​ചു​വ​ട് - ഫു​ജി​റ​ത്ത് സ​ലാം, പു​ന്ന​യൂ​ർ​ക്കു​ളം - ഷ​മീ​റ അ​ഷ്റ​ഫ്, ആ​ൽ​ത്ത​റ - ഷീ​ലാ മോ​ഹ​ന​ൻ, ച​മ്മ​ന്നൂ​ർ നോ​ർ​ത്ത്- അ​ലി ത​റ​യി​ൽ, ച​മ്മ​ന്നൂ​ർ സൗ​ത്ത് - ബീ​നാ മോ​ഹ​ൻ​ദാ​സ്, മാ​ഞ്ചി​റ - പി. ​രാ​ജ​ൻ, പ​രൂ​ർ - വി. ​സു​നി​ൽ​കു​മാ​ർ, ആ​റ്റു​പു​റം - ഹാ​ജ​റാ ക​മ​റു​ദ്ദീ​ൻ, ക​ടി​ക്കാ​ട് - പ്ര​വീ​ൺ പ്ര​സാ​ദ്, പു​ന്നൂ​ക്കാ​വ് - ജ​യ​ന്തി വാ​സു​ദേ​വ​ൻ, പു​ഴി​ക്ക​ള- എ.​ഡി. ധ​നീ​പ്, പ​ന​ന്ത​റ - എം.​ബി. സു​ജീ​ഷ്, എ​ട​ക്ക​ര - സാ​ബി​റ ബീ​രാ​ൻ, പാ​പ്പാ​ളി - സു​ൽ​ഫി​യാ ഇ​ല്യാ​സ്, കു​മാ​ര​ൻ​പ​ടി - എം.​വി. ഷി​നോ​ദ്, അ​ണ്ട​ത്തോ​ട് - അ​നീ​ഷ ഷാ​ഹു കി​ഴ​ക്കൂ​ട്ട്, പെ​രി​യ​മ്പ​ലം - സ​ലീ​നാ മൊ​യ്തീ​ൻ എന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

യു​ഡി​എ​ഫ്
സ്ഥാ​നാ​ർ​ഥി​ക​ൾ

പ​ഞ്ചാ​യ​ത്തി​ലു​ള്ള 21 വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് 18 വാ​ർ​ഡി​ലും മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ മു​സ്ലിം ലീ​ഗും മ​ത്സ​രി​ക്കും.

വാ​ർ​ഡ്, സ്ഥ​ലം, സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ന്ന ക്ര​മ​ത്തി​ൽ:
ത​ങ്ങ​ൾ​പ​ടി - കെ.​എ​ച്ച് .ആ​ബി​ദ്, നാ​ക്കോ​ല- സി. ​പ്രി​യ, ചെ​റാ​യി - ജ​മാ​ൽ പ്രാ​ര​ത്ത്, തൃ​പ്പ​റ്റ് - ക​ബീ​ർ വാ​ള​ങ്ങ​ട്ട​യി​ൽ, മാ​വി​ൻ​ച്ചു​വ​ട് - ഹ​സീ​ന അ​ബു​താ​ഹി​ർ, പു​ന്ന​യൂ​ർ​ക്കു​ളം - ന​ദീ​റ ഷെ​രീ​ഫ്, ആ​ൽ​ത്ത​റ - വി​ജി ജ​യ​ൻ, ച​മ്മ​ന്നൂ​ർ നോ​ർ​ത്ത് - ഹ​സ്സ​ൻ ത​ളി​ക​ശ്ശേ​രി, ച​മ്മ​ന്നൂ​ർ - സൗ​ത്ത് ദേ​വ​കി, മാ​ഞ്ചി​റ - അ​ഡ്വ. റെ​യീ​സ്, പ​രൂ​ർ - ധ​ർ​മ​ൻ, ആ​റ്റു​പു​റം - ശ്രീ​രേ​ഖ ഭാ​സ്ക​ര​ൻ, ക​ടി​ക്കാ​ട് - എം.​ടി. മാ​യി​ൻ, പു​ന്നൂ​ക്കാ​റ് - സു​മ ക​യ​ന​ത്ത​റ​യി​ൽ, പു​ഴി​ക്ക​ള - നൗ​ഷാ​ദ്, പ​ന​ന്ത​റ - പി. ​രാ​ജ​ൻ, എ​ട​ക്ക​ര - സൈ​ന​ബ ഷു​ക്കൂ​ർ, പാ​പ്പാ​ളി - സൈ​ന​ബ മു​ഹ​മ്മ​ദ്കു​ട്ടി, കു​മാ​ര​ൻ​പ​ടി - റാ​ഫി മാ​ലി​ക്കു​ളം, അ​ണ്ട​ത്തോ​ട് - ഷെ​മീ​റ സ​ക്ക​റി​യ, പെ​രി​യ​മ്പ​ലം - റു​ബീ​ന ഇ​ല്ല്യാ​സ് എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

വ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത്: യു​ഡി​എ​ഫ്
സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

തൃ​പ്ര​യാ​ർ: വ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഡ് ക്ര​മ​ത്തി​ൽ:

1. ജി​ത അ​ജി​ത്കു​മാ​ർ, 2. ഇ.​വി. ദ​ശ​ര​ഥ​ൻ, 3. ഭു​വ​നേ​ശ്വ​രി സു​കു​മാ​ര​ൻ, 4. ന​സീ​മ ബ​ഷീ​ർ, 5. സി.​എ. ഷ​ഹ​ർ​ബാ​ൻ, 6. സി.​കെ.​പ്ര​സാ​ദ്, 7. കെ.​വി. അ​നി​ൽ​കു​മാ​ർ, 8. മൈ​ജി തോ​മ​സ്, 9. ഗീ​ത രാ​മ​ദാ​സ്, ‌10. അ​നി​ത പ്ര​ദീ​പ്കു​മാ​ർ, 11.ഉ​ഷ ബാ​ബു, 12. സി.​വി. വി​കാ​സ്, 13. സു​മേ​ഷ് പാ​നാ​ട്ടി​ൽ, 14. എം.​ഡി. നി​ധീ​ഷ്, 15. കെ.​സി. എ​ൽ​വീ​സ്, 16. ഇ.​ആ​ർ. ര​ഞ്ജ​ൻ, 17. കെ.​എ. നൗ​ഷാ​ദ്, 18. വി.​എ. ഡേ​വീ​സ്, 19.എ​ൻ.​എ​സ്. ജ​ഗ​ദാം​ബി​ക, 20. സു​മ​ന മ​ധു.

പാ​റ​ളം പ​ഞ്ചാ​യ​ത്ത്
യു​ഡി​എ​ഫ്
സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​

പാ​റ​ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഡ് ന​മ്പ​ർ, സ്ഥ​ലം, സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ന്ന ക്ര​മ​ത്തി​ൽ:

ആ​ര്യ​മ്പാ​ടം - റി​ൻ​സി ജൂ​ബി, ചാ​ക്യാ​ർ​ക​ട​വ് - റോ​സ​ലി റാ​ഫേ​ൽ, സു​ബ്ര​ഹ്മ​ണ്യ​പു​രം - ബി​ന്ദു പു​രു​ഷോ​ത്ത​മ​ൻ, എ​സ്.​എ​ൻ.​ന​ഗ​ർ - നി​ർ​മ​ല ശ​ങ്ക​ര​ൻ, വെ​ങ്ങി​ണി​ശേ​രി - എ.​വി. ലി​ജ , ആ​റാ​ട്ടു​ക​ട​വ് - കെ. ​ബി​ജു​കു​മാ​ർ, പേ​രു​ക്ക​ര - മോ​ഹ​ൻ​ദാ​സ് കൈ​ലാ​ത്ത്, ശി​വ​പു​രം - യു.​എം. ജോ​ജു, പാ​രീ​സ് കൂ​ട്ടാ​ല​ക്കു​ന്ന് - റി​ൻ​സി ഷാ​ബു, ടി.​വി. റോ​സ്മേ​രി, പാ​റ​പ്പ​ക്ക​ട​വ് - രാ​ജ​ൻ നെ​ല്ലാ​ത്ത്, ചേ​നം - ബി​ജു പ​ണി​ക്ക​ശേ​രി, അ​മ്മാ​ടം - ടോ​മി പെ​ല്ലി​ശേ​രി, കോ​ട​ന്നൂ​ർ - എ.​ഐ അ​ല​ക്സ്, പ​ള്ളി​പ്പു​റം - കെ.​എ​സ്. നി​ഖി​ൽ, ക​ർ​ഷ​ക​ന​ഗ​ർ - നി​ഷ അ​നീ​ഷ്, ശാ​സ്താം​ക​ട​വ് - സൗ​മ്യ സ​ന്തോ​ഷ്.

തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് കോ​ൺ​ഗ്ര​സ്
സ്ഥാ​നാ​ർ​ഥി​ക​ള്‌

വ​ട​ക്കാ​ഞ്ച​രി: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ജി​ജോ കു​രി​യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വാ​ർ​ഡ് ന​മ്പ​ർ, സ്ഥ​ലം, സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ന്ന ക്ര​മ​ത്തി​ൽ:

ക​രു​മ​ത്ര - ഐ. ​എ​സ​ബീ​ല, ക​രു​മ​ത്ര, വ​ട​ക്കേ​ക്ക​ര - ഷ​ഹ​ന നൌ​ഷാ​ദ്, വീ​രു​പ്പാ​ക്ക - മാ​യ സു​നി​ൽ, വാ​ഴാ​നി- എം.​കെ. ശ​ര​ത്‌​കു​മാ​ർ, മ​ണ​ലി​ത്ര - സിം​ല, മ​ണ​ലി​ത്ത​റ- തോ​മ​സ് പു​ത്തൂ​ർ, മ​ലാ​ക്ക - ടി.​ജി. ഗോ​പി​ക, വീ​രോ​ലി​പ്പാ​ടം - ഐ​സ​ക് ജോ​ൺ, പ​ഴ​യ​ന്നൂ​പ്പാ​ടം - വി. ​എ​ഷി​ജോ, ഊ​രോ​ക്കാ​ട് - സി.​ജി. ബൈ​ജു, കു​ണ്ടു​കാ​ട് - സി.​വി. വി​ജ​യ​ൻ, മേ​പ്പാ​ടം - സു​നി​മോ​ൾ, പ​റ​മ്പാ​യ് - കെ.​ജെ. ജെ​റി, നാ​യ​ര​ങ്ങാ​ടി - ജി​ബി ജോ​സ​ഫ്, ക​ല്ലം​പാ​റ - സി​ഞ്ജു സാ​ബു, പ​ന​ങ്ങാ​ട്ടു​ക​ര- കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ചെ​മ്പോ​ട് - സി.​എ​ൻ. വി​ജ​യ​ല​ക്ഷ്മി, തെ​ക്കും​ക​ര - നി​ഷ ജി​നി, പു​ന്നം​പ​റ​മ്പ് - ടി.​ടി. അ​ൽ​ഫോ​ൺ​സ.

പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ്
സ്ഥാ​നാ​ർ​ഥി​കള്‌

പ​ഴ​യ​ന്നൂ​ർ: പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. വാ​ർ​ഡ് ന​മ്പ​ർ, സ്ഥ​ലം, സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ന്ന ക്ര​മ​ത്തി​ൽ:

നീ​ർ​ണ​മു​ക്ക് - ജ​യ​ശ്രീ ശി​വ​ൻ, ക​ല്ലം​പ​റ​മ്പ് കു​ഞ്ഞ​ൻ​കു​ട്ടി, കു​ന്ന​ത്ത​റ - കൃ​ഷ്ണ​ദീ​പ, കോ​ട​ത്തൂ​ർ - പി. ​മോ​ഹ​ൻ​ദാ​സ​ൻ, പി.​എം. ഹു​സൈ​ൻ, ക​ല്ലേ​പ്പാ​ടം - സ​ഫി​യ, പാ​റ​ക്കാ​ൻ - ലേ​ഖാ മ​ണി, കു​ന്നം​പു​ള്ളി - പ്രി​യാ പ്ര​മോ​ദ്, പൊ​റ്റ - ഷി​ഫാ​ന​ത്ത്, വെ​ണ്ണൂ​ർ - ജ​യ പ്ര​കാ​ശ​ൻ, അ​ടി​ച്ചി​റ - കെ.​എ​സ്. രാ​ജീ​വ്, തി​രു​മ​ണി​ല - ഷാ​ജ​ഹാ​ൻ, എ​ള​നാ​ട് - രാ​ധ, നീ​ളം പ​ള​ളി​യാ​ൽ - ടി. ​നി​ർ​മ​ല, തൃ​ക്ക​ണാ​യ - എം. ​രാ​മ​ച​ന്ദ്ര​ൻ, പ​രു​ത്തി​പ്ര - സു​ബൈ​ദ ഉ​ദു​മാ​ൻ, വേ​ണ്ടോ​ക്കാം​പ​റ​മ്പ് - പ്ര​മീ​ള, കും​മ്പ​ള​ക്കോ​ട് - ശ്രീ​മ​തി, സെ​ബാ​സ്റ്റു​ൻ ജോ​സ് (സ​ജി), പ​ഴ​യ​ന്നൂ​ർ - ടി.​ആ​ർ. സു​കു, അ​ത്താ​ണി​പ​റ​മ്പ് - ജി. ​വി​നോ​ദി​നി, വെ​ള്ളാ​ർ​കു​ളം - സി​ദ്ധി​ഘു​ൽ അ​ക്ബ​ർ, ക​ളി​നി​ക്ക​ട​വ് പി.​കെ. കൃ​ഷ്ണ​കു​മാ​ർ, പി.​കെ. മു​ര​ളി​ധ​ര​ൻ.

തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്ത്
ജ​ന​റ​ൽ സീ​റ്റു​ക​ളി​ലും
വ​നി​ത​ക​ൾ
സ്ഥാ​നാ​ർ​ഥി​ക​ള്‌

തി​രു​വി​ല്വാ​മ​ല: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്‌​സി സം​വ​ര​ണ വാ​ർ​ഡു​ക​ൾ​ക്ക് പു​റ​മേ ജ​ന​റ​ൽ സീ​റ്റു​ക​ളി​ലും എ​സ്‌​സി വ​നി​ത​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​യി.

ജ​ന​റ​ൽ വ​നി​താ സീ​റ്റാ​യ ക​യ​റം​പാ​റ മൂ​ന്നാം​വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ്യോ​തി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പൂ​ത​ന​ക്ക​ര പ​തി​നൊ​ന്നാം​വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ലെ ത​ന്നെ കെ. ​സു​മ​തി​യും സ്ഥാ​നാ​ർ​ഥി​യാ​ണ്. സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി കൂ​ടാ​രം​കു​ന്ന് നാ​ലാം​വാ​ർ​ഡി​ൽ മീ​നാ​ക്ഷി ജ​ന​വി​ധി തേ​ടു​മ്പോ​ൾ എ​ര​വ​ത്തൊ​ടി പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ ബി​ജെ​പി​യു​ടെ ര​ജി​ത അ​റു​മു​ഖ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ര​ലാ​ശേ​രി പ​തി​നേ​ഴാം വാ​ർ​ഡി​ൽ സി​പി​എ​മ്മി​ലെ പി.​ബി. ഹ​രി​ഷ്മ​യും മ​ത്സ​രി​ക്കു​ന്നു. ജ​ന​റ​ൽ സീ​റ്റാ​യ പ​റ​ക്കോ​ട്ടു​പാ​ടം ര​ണ്ടാം​വാ​ർ​ഡി​ൽ ബി​ജെ​പി​യു​ടെ ര​തീ​ഷ് മ​ത്സ​രി​ക്കു​മ്പോ​ൾ കു​ണ്ടു​കാ​ട് പ​തി​മൂ​ന്നാം​വാ​ർ​ഡി​ൽ സു​രേ​ഷ് ബാ​ബു സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​ണ്. മ​ലേ​ശ​മം​ഗ​ലം ഏ​ഴാം വാ​ർ​ഡി​ൽ ബി​ജെ​പി​യു​ടെ കെ.​വി. സു​ബ്ര​ഹ്മ​ണ്യ​ൻ മ​ത്സ​രി​ക്കു​ന്നു.

ജ​ന​റ​ൽ സീ​റ്റാ​യ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് തി​രു​വി​ല്വാ​മ​ല ഡി​വി​ഷ​നി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച കെ. ​ബാ​ല​കൃ​ഷ്ണ​നാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.

എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ള്‌

എ​രു​മ​പ്പെ​ട്ടി: പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഡ് ഒ​ന്നി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നാ​ൽ പ്ര​ഖ്യാ​പി​ച്ചി​ല്ല. വാ​ർ​ഡ് ന​മ്പ​ർ, സ്ഥ​ലം, സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് എ​ന്ന ക്ര​മ​ത്തി​ൽ:

എ​രു​മ​പ്പെ​ട്ടി - ഇ​ന്ദി​രാ ര​വി, പ​തി​യാ​രം - ആ​നി ജോ​സ്, കു​ട്ട​ഞ്ചേ​രി - ഒ.​ജി. രാ​ജ​ൻ, മു​രി​ങ്ങ​ത്തേ​രി - സ്നേ​ഹ ര​ഞ്ജി​ത്ത്, മ​ങ്ങാ​ട് - മീ​ന ശ​ല​മോ​ൻ, ചാ​ത്തം​കു​ളം - ഷൈ​ജു പു​ത്തൂ​ര്, എ​ട​ക്കാ​ട് - സ​ജി​ത സു​നീ​ഷ്, മു​ട്ടി​ക്ക​ൽ - ഷീ​ജ സാ​ജ​ൻ, ചി​റ്റ​ണ്ട - ഷാ​ജു ചി​റ്റ​ണ്ട, തൃ​ക്ക​ണ പ​തി​യാ​രം - ഷീ​ന ഹം​സ, കു​ണ്ട​ന്നൂ​ർ - ചു​ങ്കം ജീ​സ​ൻ ചു​ങ്ക​ത്ത്, കൊ​ടു​മ്പ് - പ്രി​ൻ​സ​ൺ, കാ​ഞ്ഞി​ര​ക്കോ​ട് - അ​നീ​ഷ ക​മ​റു​ദ്ദീ​ൻ ക​മ​റു​ദ്ദീ​ൻ, കു​ണ്ട​ന്നൂ​ർ - സൗ​ത്ത് ഫ്രി​ജോ വ​ട​ക്കോ​ട്ട്, ആ​റ്റ​ത്ര - റി​ജി ജോ​ർ​ജ്, കോ​ട്ട​പ്പു​റം - വി​ജീ​ഷ്, നെ​ല്ലു​വാ​യ് സൗ​ത്ത് - ഷാ​ജി വ​ർ​ഗീ​സ്, ക​രി​യ​ന്നൂ​ർ സൗ​ത്ത് - എ​ൻ.​കെ. ക​ബീ​ർ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് എ​രു​മ​പ്പെ​ട്ടി ഡി​വി​ഷ​ൻ - റീ​ന വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം സ്ഥാ​നാ​ർ​ഥി​ക​ളെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

National

തദ്ദേശ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചാരണം നവംബർ ഒന്നുമുതൽ

ന്യൂ​​​ഡ​​​ൽ​​​ഹി: നേ​​​തൃ​​​നി​​​ര​​​യി​​​ൽ അ​​​നൈ​​​ക്യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ഐ​​​ക്യ​​​ത്തോ​​​ടെ നേ​​​രി​​​ടാ​​​ൻ ത​​​യാ​​​റെ​​​ടു​​​ത്ത് കോ​​​ണ്‍ഗ്ര​​​സ്. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണം ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കാ​​​നും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​കാ​​​നും ഡ​​​ൽ​​​ഹി​​​യി​​​ലെ പാ​​​ർ​​​ട്ടി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ദേ​​​ശീ​​​യ​​​ നേ​​​തൃ​​​ത്വം കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​താ​​​ക്ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പ​​​ദാ​​​സ് മു​​​ൻ​​​ഷി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ധാ​​​ന അ​​​ജ​​​ൻ​​​ഡ​​​യാ​​​ക്കി​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ. അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട മാ​​​ര​​​ത്ത​​​ണ്‍ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട നേ​​​താ​​​ക്ക​​​ളെ​​​ല്ലാം പ​​​ങ്കെ​​​ടു​​​ത്തു.

വോ​​​ട്ട് ചോ​​​രി മു​​​ത​​​ൽ ശ​​​ബ​​​രി​​​മ​​​ല പ്ര​​​ശ്നം, വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം, ആ​​​ശാ സ​​​മ​​​രം, വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യം, യു​​​വാ​​​ക്ക​​​ളു​​​ടെ തൊ​​​ഴി​​​ൽ​​​പ്ര​​​ശ്നം എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ എ​​​ല്ലാ പ്ര​​​ശ്ന​​​ങ്ങ​​​ളും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യും ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ​​​യും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ത​​​ദ്ദേ​​​ശ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ളാ​​​ക്കാ​​​നാ​​​ണു കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ തീ​​​രു​​​മാ​​​നം.

സ​​​ണ്ണി ജോ​​​സ​​​ഫും വി.​​​ഡി. സ​​​തീ​​​ശ​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ ത​​​ന്ത്രം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു​​​മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ്ര​​​ചാ​​​ര​​​ണ​​​ത​​​ന്ത്ര​​​ത്തി​​​ൽ മൊ​​​ത്ത​​​ത്തി​​​ൽ സം​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ചി​​​ല മാ​​​റ്റ​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​ടി​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ വ​​​ലി​​​യൊ​​​രു ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​വി​​​കാ​​​രം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ മ​​​ഹ​​​ത്വം കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രി​​​കെ​​​ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും ദീ​​​പ​​​ദാ​​​സ് മു​​​ൻ​​​ഷി യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നും സു​​​ധാ​​​ക​​​ര​​​നും പു​​​റ​​​മെ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, എം.​​​എം. ഹ​​​സ​​​ൻ, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, ശ​​​ശി ത​​​രൂ​​​ർ, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് എ​​​ന്നി​​​വ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up